എല്ലാ പ്രവർത്തി ദിവസവും 10:00 AM മുതൽ 5:00 PM വരെ

ഞങ്ങളെക്കുറിച്ച്

ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്‍ഡ്യ നിയമിക്കുന്ന മുഖ്യതെരഞ്ഞെടുപ്പ് ആഫീസറാണ് ഇലക്ഷന്‍ വകുപ്പിന്‍റെ നിയന്ത‌്രണം വഹിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ആഫീസര്‍ ഇലക്ഷന്‍ കമ്മീഷന്‍റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ആഫീസര്‍ സമ്മതിദായക പട്ടികയുടെ തയ്യാറാക്കല്‍, പുതുക്കല്‍, തെറ്റുതിരുത്തല്‍ എന്നിവയും, പാര്‍ലമെന്‍റ്, സംസ്ഥാന നിയമസഭ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പുകളും ( ആര്‍.പി.ആക്ട് 1950, സെക്ഷന്‍ 13എ(2), ആര്‍.പി.ആക്ട് 1951, സെക്ഷന്‍ 20 എന്നിവ പ്രകാരം) നടത്തുന്നു. സംസ്ഥാന സെക്രട്ടറിയറ്റില്‍ നിന്ന് തെരഞ്ഞെടുക്കുന്ന അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ആഫീസര്‍, ജോയിന്‍റ് ചീഫ് ഇലക്ടറല്‍ ആഫീസര്‍, ഡെപ്യൂട്ടി ചീഫ് ഇലക്ടറല്‍ ആഫീസര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ സഹായിക്കുന്നു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നാല്‍, സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും, വാര്‍ഡ് വിഭജനവും, വാര്‍ഡുകളുടെ സംവരണവും മേല്‍പ്പറഞ്ഞ തെരഞ്ഞെടുപ്പിനുള്ള സമ്മതിദായക പട്ടിക തയ്യാറാക്കലും സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണര്‍ തലവനായുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിര്‍വഹിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ സംസ്ഥാന സര്‍ക്കാരാണ് നിയമിക്കുന്നത്.